ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​മ്പ​ത് വി​ദേ​ശ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കോ​വി​ഡ്

03:16 PM Jun 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​മ്പ​ത് വി​ദേ​ശ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കോ​വി​ഡ്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ശ്രീ​ല​ങ്ക, മൗ​റീ​ഷ്യ​സ്, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. ഇ​വ​രെ ചി​കി​ത്സ​യ്ക്കാ​യി എ​യിം​സി​ലേ​ക്ക് മാ​റ്റി.

മൗ​റീ​ഷ്യ​സി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി നാ​ട്ടി​ലേ​ക്കു​പോ​കാ​ൻ ത​യാ​റെ​ടു​ത്ത​പ്പോ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​വി​ദ്യാ​ർ​ഥി​നി കോ​വി​ഡ് പോ​സ്റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ജൂ​ൺ അ​ഞ്ച് വെ​ള്ളി​യാ​ഴ്ച​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി​യ​ത്.

ഇ​തോ​ടെ ഈ ​വി​ദ്യാ​ർ​ഥി​നി താ​മ​സി​ച്ച ഹോ​സ്റ്റ​ലി​ലെ 44 വി​ദ്യാ​ർ​ഥി​നി​ക​ളെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ എ​ട്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​വ​ർ​ക്ക് ആ​ർ​ക്കും ത​ന്നെ കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.