ആശങ്കയിലും പ്രതീക്ഷ; ആ​ഗ്ര​യി​ൽ 97 വ​യ​സു​കാ​രി​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി

11:46 AM Jun 12, 2020 | Deepika.com
ആ​ഗ്ര: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന​തി​നി​ട​യി​ൽ ആ​ഗ്ര​യി​ൽ നി​ന്നു​മൊ​രു ആ​ശ്വാ​സ വാ​ർ​ത്ത. 97 വ​യ​സു​കാ​രി​ക്ക് രോ​ഗം ഭേ​ദ​മാ​യ​താ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നും ആ​ശ്വാ​സ​മാ​യ​ത്.

ആ​ഗ്ര​യി​ലെ ഗാ​ന്ധി​ന​ഗ​ർ കോ​ള​നി നി​വാ​സി​യാ​യ മു​ൻ എ​ൻ​ജി​നി​യ​റാ​ണ് വ​യോ​ധി​ക. രോ​ഗം ഭേ​ദ​മാ​യ ഇ​വ​രെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് ഒ​ൻ​പ​ത് പേ​ർ​ക്കു കൂ​ടി ആ​ഗ്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​ഗ്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല​ക്കം ക​ട​ന്നു. 1,008 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 840 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 56 പേ​രാ​ണ് ഇ​തു​വ​രെ ആ​ഗ്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.