മുംബൈ: മഹാരാഷ്ട്ര എൻസിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്ക് കോവിഡ്. പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ സഹായികളായ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഡ്രൈവറും പാചകക്കാരനും ഉൾപ്പെടും. മുണ്ഡെ ഉൾപ്പെടെ ഇവരിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
രോഗം സ്ഥിരീകരിക്കുന്നതിനു മുൻപ് മുണ്ഡെ വിവിധ പരിപാടികളിൽ സജീവമായിരുന്നു. ബുധനാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതിനുമുമ്പ് ഒരു ലബോർട്ടറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ഡെ. നേരത്തെ മുൻ മുഖ്യമന്ത്രിയും നിലവിലെ കാബിനറ്റ് മന്ത്രിയുമായ അശോക് ചവാനും ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അഖാഡയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും അഞ്ച് ജീവനക്കാർക്കും കോവിഡ്
11:19 AM Jun 12, 2020 | Deepika.com