ക​ണ്ണൂ​രി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ മ​രി​ച്ചു

10:49 AM Jun 12, 2020 | Deepika.com
ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ൽ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ ഉ​സ​ൻ​കു​ട്ടി (71) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

മും​ബൈ​യി​ൽ നി​ന്ന് ഒ​ൻ​പ​തി​നാ​ണ് ഇ​യാ​ൾ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ അ​സു​ഖ​ബാ​ധി​ത​നാ​യി അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​വി​ടെ നി​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ത്തി​ന് ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഫ​ലം​വ​ന്നി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ സ്ര​വം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഉ​സ​ൻ കു​ട്ടി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു.