ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,956 പേര്‍ക്ക്. ഇതാദ്യമായാണ് ഒരു ദിവസം 10,000 മുകളില്‍ ആളുകള്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,97, 535 ആയി. 24 മണിക്കൂറിനിടെ 396 പേര് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 8,498 ആയി.
ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. വ്യാഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകൾ കൂടി പരിഗണിക്കുന്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസം കൊണ്ടാണ് മറികടന്നത്.
രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നു; പ്രതിദിന കേസുകൾ ആദ്യമായി 10,000 കടന്നു
10:53 AM Jun 12, 2020 | Deepika.com