പേരൂർക്കട: ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ഇടപ്പറമ്പ് സ്വദേശി പൊന്നൻ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30-നായിരുന്നു സംഭവം.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഭാര്യ ലീല (68) യെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സർ വീസിൽ നിന്നും എസ്ഐ ആയി വിരമിച്ച ആളാണ് ലീല. ഇവരുടെ ഭർത്താവ് പൊന്നൻ റിട്ട. എഎസ്ഐ ആണ്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാ രണമെന്ന് പോലീസ് പറയുന്നു.
രാവിലെ പൊന്നനും ലീലയും തമ്മിൽ വഴക്കുണ്ടാക്കുകയും തടി കഷ്ണം എടുത്തു പൊന്നൻ ഭാര്യയുടെ തലയിൽ അടിക്കുകയുമായിരുന്നു. അടിയേറ്റ് ലീല അബോധാവസ്ഥയിലായി. സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ വിവരം അറിയുകയും ഇവർ പോലീസിൽ വിളിച്ചറിയിക്കുകയും ചെയ്തു. ആംബുലൻസ് എത്തിയതോടെയാണ് ഭാര്യ മരിച്ചു എന്ന ധാരണയിൽ ഇയാൾ തൂങ്ങിമരിച്ചത്.
വീടിന് സമീപത്തെ മരത്തിൽ ആണ് പൊന്നനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വട്ടിയൂർക്കാവ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു
12:06 PM Jun 12, 2020 | Deepika.com