ദേ​വി​കു​ളം ഭൂ​മി കൈ​യേ​റ്റം; നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ

10:08 AM Jun 12, 2020 | Deepika.com
ദേ​വി​കു​ളം: മൂ​ന്നാ​റി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ. ക​ണ്ണ​ൻ​ദേ​വ​ൻ വി​ല്ലേ​ജി​ലെ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ പി. ​പ്രീ​ത, കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ.​പി ജോ​ർ​ജ്, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ആ​ർ. സ്റ്റീ​ഫ​ൻ, ക​ള​ക്ട​റേ​റ്റി​ലെ അ​റ്റ​ൻ​ഡ​ർ ആ​ർ. ഗോ​പ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ സ​നി​ൽ കു​മാ​റി​നെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.