അ​തി​ര​പ്പി​ള്ളി അ​ട​ഞ്ഞ പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജു

10:46 AM Jun 12, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ത​ള്ളി സി​പി​ഐ മ​ന്ത്രി​യാ​യ വ​നം​മ​ന്ത്രി​ രം​ഗ​ത്ത്. അ​തി​ര​പ്പി​ള്ളി അ​ട​ഞ്ഞ പ​ദ്ധ​തി​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു.

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. അ​തി​ര​പ്പി​ള്ളി​യി​ൽ ഇ​നി സ​മ​വാ​യ​ത്തി​ന് സാ​ധ്യ​ത​യി​ല്ല. പ​ദ്ധ​തി​ക്ക് പാ​രി​സ്ഥി​തി​കാ​നു​മ​തി ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്കെ​തി​രെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. കൂ​ടാ​തെ സി​പി​ഐ​യു​ടെ യു​വ​ജ​ന​വി​ഭാ​ഗ​വും പ​ദ്ധ​തി​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​ദ്ധ​തി​ക്ക് എ​ൻ​ഒ​സി ന​ൽ​കി​യ വി​വ​രം പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഈ ​വി​ഷ​യം വീ​ണ്ടും സ​ജീ​വ ച​ർ​ച്ച​യാ​യ​ത്.