ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച 1,877 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34,000 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 65 പേരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം 1,085 ആയി.
അതേസമയം 2,098 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ് പ്രകാശിന്റെ വെളിപ്പെടുത്തൽ. മൂന്നു മുനിസിപ്പൽ കോർപ്പറേഷനുകളുടെയും പരിധിയിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ കണക്കു നിരത്തിയാണ് ജെയ് പ്രകാശിന്റെ വെളിപ്പെടുത്തൽ.
ഡൽഹിയിൽ വ്യാഴാഴ്ച 1,877 പേർക്ക് കോവിഡ്
04:16 AM Jun 12, 2020 | Deepika.com