മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് കോ​വി​ഡ്; 17 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ

03:17 AM Jun 12, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്നു ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 17 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി. നെ​ഹ്റു ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നു ഏ​ഴ് പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റി​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ഞ്ച് പേ​രെ​യും ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളു​ടെ​യും സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇതിന്‍റെ ഫലം വരാനുണ്ട്. ഇ​വ​ർ ജാ​മ്യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.