കു​വൈ​റ്റി​ൽ 609 പേ​ർ​ക്ക് കോ​വി​ഡ്; നാ​ലു മ​ര​ണം

01:30 AM Jun 12, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പു​തു​താ​യി 609 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 34,432 ആ​യി. നാ​ലു പേ​ർ കൂ​ടി വ്യാ​ഴാ​ഴ്ച മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 279 ആ​യി.

രാ​ജ്യ​ത്ത് 849 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 24,137 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 10,106 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 193 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.