കൊ​റോ​ണ ഭീ​തി: ഇ​ന്ത്യ​യു​ടെ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​നം റ​ദ്ദാ​ക്കി

11:12 PM Jun 11, 2020 | Deepika.com
കൊ​ളം​ബോ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം റ​ദ്ദാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​മ്പ​ര​ക​ള്‍​ക്കാ​യു​ള്ള പ​ര്യ​ട​നം വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ജൂ​ണ്‍-​ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ള്‍​ക്കു മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ള്‍​ക്കു​മാ​യി ഇ​ന്ത്യ ശ്രീ​ല​ങ്ക​യി​ലെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ ശ്രീ​ല​ങ്കൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ അ​റി​യി​ച്ചു.