കൊച്ചി: സ്വര്‍ണ വില വീണ്ടും പുതിയ ഉയരത്തിൽ. പവന് 400 രൂപ വർധിച്ച് സർവകാല റിക്കാർഡ് ഭേദിച്ചു. പവന് 35,120 രൂപയിലും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
നേരത്തെ പുതിയ ഉയരങ്ങൾ താണ്ടിയശേഷം തിരിച്ചിറങ്ങിയ സ്വർണം തിങ്കളാഴ്ച മുതല്‍ മുകളിലേക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18ന് ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇന്നലെയും ഇന്നുമായി മാത്രം ഗ്രാമിന് 100 രൂപയു ടെയും പവന് 800 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തി.
ഈ ആഴ്ച ഇതുവരെ ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ചു. ഇന്നലെ ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മോഹമഞ്ഞ..! സ്വർണം സർവകാല റിക്കാർഡിൽ
04:04 PM Jun 11, 2020 | Deepika.com