ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി വഴിത്തിരിവായി മാറണമെന്നും സ്വാശ്രയ ഇന്ത്യക്കായുള്ള ദൗത്യം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റാൻ രാജ്യത്തെ ഓരോ പൗരനും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് രാജ്യത്തിന്റെ പ്രധാന വഴിത്തിരിവായിമാറണം. എന്താണ് ആ വഴിത്തിരിവ്? സ്വാശ്രയ ഇന്ത്യ എന്നതാകണം ആ വഴിത്തിരിവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധിക്കൊപ്പം മറ്റ് വെല്ലുവിളികളും ഉയർന്നുവരികയാണ്. ഈ വെല്ലുവിളികളെ നാമെല്ലാം ഒന്നുചേർന്ന് നേരിടുകയാണ്. പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളു. ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് സ്വാശ്രയ ഇന്ത്യയിലേക്കുള്ള വഴിത്തിരിവ്: പ്രധാനമന്ത്രി
12:22 PM Jun 11, 2020 | Deepika.com