ബ​ച്ചാ..​ബ​ഹു​ത് അ​ഛാ...! കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി ബി​ഗ് ബി

11:57 AM Jun 11, 2020 | Deepika.com
മും​ബൈ: മും​ബൈ​യി​ൽ‌ കു​ടു​ങ്ങി​യ 700 ഓ​ളം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്കു​പോ​കാ​ൻ പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​ൻ. നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് ബ​ച്ച​ൻ യു​പി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ട്രെ​യി​ൻ ബു​ക്ക് ചെ​യ്യാ​ൻ ബ​ച്ച​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചി​ല​ ത​ട​സ​ങ്ങ​ൾ മൂ​ലം ഇ​ത് സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ വി​മാ​ന​ത്തി​ൽ അ​യ​ച്ച​ത്. ബ​ച്ച​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സ​ഹാ​യി രാ​ജേ​ഷ് യാ​ദ​വ് ആ​ണ് വി​മാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.

മും​ബൈ​യി​ൽ​നി​ന്ന് അ​ല​ഹ​ബാ​ദ്, ഗൊ​ര​ഖ്പു​ർ‌, വ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് വി​മാ​നം അ​യ​ച്ച​ത്. ബു​ധ​നാ​ഴ്ച 180 പേ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി.