കുതിച്ചുചാടി കോവിഡ്; രാജ്യത്ത് 9,996 പുതിയ രോഗികൾ

10:44 AM Jun 11, 2020 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുചാടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2.8 ലക്ഷം കടന്നു.

കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 357 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. തുടർച്ചയായ ഒൻപതാം ദിവസവും ഒൻപതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് 8,102 പേർ മരിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും. സംസ്ഥാനത്ത് കോ​വി​ഡ് കേ​സ് 94,000 ക​ട​ന്നു. 3,254 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 94,041 ആ​യി.

149 പു​തി​യ മ​ര​ണ​ങ്ങളും റി​പ്പോ​ര്‍​ട്ടു ചെ​യ്തു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 3,438 ആ​യി. 44,517 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 46,074 സ​ജീ​വ കേ​സു​ക​ളാ​ണ് സം​സ്ഥാ​ ന​ത്തു​ള്ള​ത്.

മും​ബൈ​യി​ല്‍ മാ​ത്രം 52,667 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. 1,857 പേർ ഇ​വി​ടെ മ​രി​ച്ചു. സംസ്ഥാനത്ത് ഏ​റ്റ​വും പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ടു ചെ​യ്ത 149 മ​ര​ ണ​ങ്ങ​ളി​ല്‍ 97 എണ്ണവും മും​ബൈ​യി​ലാ​ണ്.