പാ​ല​ക്കാ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി

10:38 AM Jun 11, 2020 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി. മ​ധു​ര സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​റാ​ണ് മു​ങ്ങി​യ​ത്. ഈ ​മാ​സം അ​ഞ്ച് മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് മേ​യ് 31നാ​ണ് ഇ​യാ​ള്‍ ആ​ല​ത്തൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ഇ​വി​ടെ വ​ച്ച് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രോഗം സ്ഥിരീകരിച്ച ദിവസം രാ​ത്രി​യി​ല്‍ തന്നെ ലോ​റി​യു​മാ​യി ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഇ​യാ​ളെ ബ​ന്ധ​പ്പെ​ടു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണെ​ന്നാ​ണ് ലൊ​ക്കേ​ഷ​ന്‍ കാ​ണി​ച്ച​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​മോ ഡി​എം​ഒ​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.