സേ ​ലി​ബ​റേ​ഷ​ൻ (സെ​ലി​ബ്രേ​ഷ​ൻ)..! ജൂ​ൺ 19 ന് ​അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ട്വി​റ്റ​ർ

10:22 AM Jun 11, 2020 | Deepika.com
ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ൽ അ​ടി​മ​ത്തം നി​രോ​ധി​ച്ച ദി​വ​സ​മാ​യ ജൂ​ൺ 19 അ​വ​ധി ദി​വ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ട്വി​റ്റ​റും സ്ക്വ​യ​റും. പോ​ലീ​സ് ക്രൂ​ര​ത​യ്ക്ക് വി​ധേ​യ​നാ​യി കൊ​ല്ല​പ്പെ​ട്ട ജോ​ർ​ജ് ഫ്ലോ​യി​ഡി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ക​മ്പ​നി​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ൺ​ടീ​ൻ​ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന ജൂ​ൺ 19 ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സി​ഇ​ഒ ജാ​ക്ക് ഡോ​ർ​സി അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ അ​മേ​രി​ക്ക​യി​ൽ അ​ടി​മ​ത്തം അ​വ​സാ​നി​പ്പി​ച്ച ദി​വ​സ​മാ​യ ജൂ​ൺ 15 സ്വാ​ത​ന്ത്ര്യ ദി​ന​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. 1862 ൽ ​ആ​ണ് യു​എ​സ് കോ​ൺ​ഗ്ര​സ് അ​മേ​രി​ക്ക​യി​ൽ അ​ടി​മ​ത്തം നി​ർ​ത്ത​ലാ​ക്കി​യ​ത്.