മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ 94,000 ക​ട​ന്നു

09:20 AM Jun 11, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സ് 94,000 ക​ട​ന്നു. 3,254 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 94,041 ആ​യി.

149 പു​തി​യ മ​ര​ണ​ങ്ങ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 3,438 ആ​യി. 44,517 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.46,074 സ​ജീ​വ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

മും​ബൈ​യി​ല്‍ മാ​ത്രം 52,667 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. 1,857 ഇ​വി​ടെ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​റ്റ​വും പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ടു ചെ​യ്ത 149 മ​ര​ണ​ങ്ങ​ളി​ല്‍ 97 പേ​ര്‍ മും​ബൈ​യി​ലാ​ണ് മ​രി​ച്ച​ത്.

15 പേ​ര്‍ താ​ന​യി​ലും 10 പേ​ര്‍ പൂ​നെ​യി​ലും ഏ​ഴു പേ​ര്‍ ഔ​റം​ഗാ​ബാ​ദി​ലും ജാ​ല്‍​ഗ​ണി​ലും ന​വി മും​ബൈ​യി​ലും അ​ഞ്ചു പേ​ര്‍ വീ​ത​വും മൂ​ന്നു പേ​ര്‍ ഉ​ല്‍​ഹ​സ​ന്‍ ന​ഗ​റി​ലും വ​സാ​യി-​വി​രാ​റി​ലും അ​കോ​ള​യി​ലും ര​ണ്ടു പേ​ര്‍ വീ​ത​വും ബീ​ഡ്, അ​മ​രാ​വ​തി, ഗ​ഡ്ചി​റോ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍ വീ​ത​വു​മാ​ണ് മ​രി​ച്ച​ത്.