ദുബായ്: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. നാൽപത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ ഉള്ളത്. 76 സർവ്വീസുകൾ കേരളത്തിലേക്കുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 70,000ഓളം ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
വന്ദേഭാരത് ദൗത്യം: മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം
07:56 AM Jun 11, 2020 | Deepika.com