കാ​ന​ഡ ചൈ​നീ​സ് വി​ന്‍റ​ർ ഒ​ളിം​പി​ക്സ് ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

04:41 AM Jun 11, 2020 | Deepika.com
ഒ​ട്ടാ​വ: ഹോ​ങ്കോം​ഗി​ൽ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചൈ​ന ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 2022ൽ ​കാ​ന​ഡ ബീ​ജിം​ഗ് വി​ന്‍റ​ർ ഒ​ളി​ന്പി​ക്സ് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് കാ​ന​ഡ​യി​ലെ മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ണ്‍ ഹി​ഗി​ൻ​ബോ​തം ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വി​ന്‍റ​ർ ഒ​ളിം​പി​ക് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ അ​മേ​രി​ക്ക, നോ​ർ​വേ, സ്വീ​ഡ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ, കാ​ന​ഡ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ചൈ​ന​യു​ടെ ബ​ന്ധം വ​ഷ​ളാ​യി​ട്ടു​ണ്ട്- ഹി​ഗി​ൻ ബോ​തം പ​റ​ഞ്ഞു.

ക​നേ​ഡി​യ​ൻ​മാ​രാ​യ മൈ​ക്ക​ൽ കോ​വ്രി​ഗും മൈ​ക്ക​ൽ സ്പാ​വ​റും ചൈ​നീ​സ് ത​ട​വി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബീ​ജി​ഗി​ൽ ന​യ​ത​ന്ത്ര​ജ്ഞ​നാ​യി നി​യ​മി​ക്ക​പ്പെ​ടു​ക​യും 1989 മു​ത​ൽ 1994 വ​രെ ഹോ​ങ്കോം​ഗി​ലെ കാ​ന​ഡ​യു​ടെ ക​മ്മീ​ഷ​ണ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ആ​ളാ​ണ് ബോ​തം.