പത്തനംതിട്ട: ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയ വിർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല. ദേവസ്വം ബോർഡ് ഭാരവാഹികളുമായും തന്ത്രിമാരുമായും സർക്കാർ വ്യാഴാഴ്ച നടത്തുന്ന ചർച്ചയ്ക്ക് ശേഷമേ ഭക്തരുടെ പ്രവേശനം സംബന്ധിച്ച തീരുമാനം ഉണ്ടാകുകയുള്ളു.
വ്യാഴാഴ്ച ആരംഭിക്കുന്ന ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് ബുധനാഴ്ച വൈകിട്ട് ആറിന് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നുമാണ് ദേവസ്വം ബോർഡിനോട് തന്ത്രി നേരത്തേ ആവശ്യപ്പെട്ടത്.
ശബരിമല ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് വൈകുന്നു; തീരുമാനം വ്യാഴാഴ്ച
10:31 PM Jun 10, 2020 | Deepika.com