മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യ; കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

07:52 PM Jun 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യ. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി മു​രു​കേ​ശ​നാ​ണ് (38) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്ന ആ​നാ​ട് സ്വ​ദേ​ശി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് മു​രു​കേ​ശ​ന്‍റെ മ​ര​ണം.

കോ​വി​ഡ് ബാ​ധ സം​ശ​യി​ച്ച് ചൊ​വ്വാ​ഴ്ച​യാ​ണ് മു​രു​കേ​ശ​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഐ​സൊ​ലേ​ഷ​ൻ മു​റി​യി​ൽ ഉ​ടു​മു​ണ്ട് ഫാ​നി​ൽ കെ​ട്ടി തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് തി​രി​കെ​യെ​ത്തി​യ ആ​ളാ​ണ്.

നേ​ര​ത്തെ, ഇ​വി​ടെ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു. ആ​നാ​ട് കു​ള​ക്കി ത​ട​ത്ത​രി​ക്ക​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ഇ​യാ​ൾ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി സ്വ​ദേ​ശ​മാ​യ ആ​നാ​ടെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രി​കെ​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.