ത​മി​ഴ്നാ​ട്ടി​ൽ റി​ക്കാ​ര്‍​ഡി​ട്ട് കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​ൽ 1,927 പേ​ർ​ക്ക് രോ​ഗ​ബാ​ധ

07:20 PM Jun 10, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ റി​ക്കാ​ർ​ഡ് കു​തി​പ്പു​മാ​യി കോ​വി​ഡ്. 1,927 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ർ​ധ​ന​യാ​ണി​ത്. 1,008 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

1,392 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച ചെ​ന്നൈ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ചെ​ങ്ക​ൽ​പ്പേ​ട്ട്- 182, തി​രു​വ​ള്ളൂ​ർ- 105 കാ​ഞ്ചീ​പു​രം- 33 എ​ന്നി​വ​യാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലു​ള്ള മ​റ്റു ജി​ല്ല​ക​ൾ.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ആ​കെ 36,841 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 17,182 പേ​ർ ആ​ക്ടീ​വ് രോ​ഗി​ക​ളാ​ണ്. 19,333 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 326 പേ​ർ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു.