മലങ്കര ഡാമിന്റെ ഷട്ടറുകൾ വ്യാഴാഴ്ച തുറക്കും; ജാഗ്രതാ നിർദേശം
07:10 PM Jun 10, 2020 | Deepika.com
തൊടുപുഴ: മലങ്കര ഡാമിന്റെ ഷട്ടറുകൾ വ്യാഴാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും രാവിലെ എട്ടിന് തുറക്കും. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.