കോട്ടയം: കോട്ടയം ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും കേരളത്തിനു പുറത്തുനിന്നു വന്നവർ. രണ്ടുപേർ ഡൽഹിയിൽനിന്നും ഒരാൾ അബുദാബിയിൽനിന്നും വന്നതാണ്.
മേയ് 31-ന് അബുദാബിയിൽനിന്നുവന്നു ചങ്ങനാശേരിയിലെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പൊൻകുന്നം സ്വദേശിനി (37), ഡൽഹിയിൽനിന്നു ജൂണ്‍ രണ്ടിന് വിമാനത്തിൽ എത്തി ഹോം ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിനി (23), ഡൽഹിയിൽനിന്നു സ്പെഷൽ ട്രെയിനിൽ എത്തി ഹോം ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി (22) എന്നിവർക്കാണു രോഗം ബാധിച്ചത്.
ഇതോടെ രോഗം ബാധിച്ച കോട്ടയം ജില്ലക്കാരുടെ എണ്ണം 42 ആയി. ഇവരിൽ 23 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 18 പേർ കോട്ടയം ജില്ലാ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ ബുധനാഴ്ച രോഗമുക്തരായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും (33) കുറുന്പനാടം സ്വദേശിനി (56) യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാർജ് ചെയ്തു.
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ടുപേർ എത്തിയത് ഡൽഹിയിൽനിന്ന്
06:17 PM Jun 10, 2020 | Deepika.com