ശ​ബ​രി​മ​ല ഉ​ത്സ​വം തീ​രു​മാ​നി​ച്ച​ത് ത​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷം: ദേ​വ​സ്വം ബോ​ർ​ഡ്

05:41 PM Jun 10, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഉ​ത്സ​വം ന​ട​ത്താ​നും ദ​ർ​ശ​നം അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ച​ത് ത​ന്ത്രി കു​ടും​ബ​ത്തി​ന്‍റെ അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷ​മാ​ണെ​ന്ന് തി​രു​വി​താ​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രെ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന ത​ന്ത്രി​യു​ടെ നി​ല​പാ​ടി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബോ​ർ​ഡ്.

ത​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ബോ​ർ​ഡ് നി​ല​പാ​ട് അ​റി​യി​ച്ച​ത് ദേ​വ​സ്വം ബോ​ർ​ഡ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​റ​ഞ്ഞു. ര​ണ്ട് ത​ന്ത്രി​മാ​രു​മാ​യും സം​സാ​രി​ച്ചി​രു​ന്നു. ആ​രും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. ര​ണ്ട് ദി​വ​സം മു​ൻ​പ് ത​ന്ത്രി മ​ഹേ​ഷ് മോ​ഹ​ന​ര് ചി​ല സം​ശ​യ​ങ്ങ​ൾ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തു​വ​രെ ത​ന്ത്രി​യു​ടെ ക​ത്ത് ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ൽ മാ​സ​പൂ​ജ​യ്ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്സ​വം മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ക​ത്തു​ന​ൽ​കി​യ​ത്. മി​ഥു​ന​മാ​സ പൂ​ജ​യ്ക്കാ​യി ചൊ​വ്വാ​ഴ്ച ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്രി ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന് ക​ത്തി​ൽ ത​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ർ​ക്കെ​ക്കെ​ങ്കി​ലും രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ൽ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ ആ​ചാ​ര​പ്ര​കാ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ത്സ​വം മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന​ത് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.