ഞാ​യ​റാ​ഴ്ച ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ല്ല; ബാ​ക്കി എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പ്

05:05 PM Jun 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ജൂ​ലൈ മാ​സ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഒ​ഴി​കെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നം.

ഇ​തു​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച വി​ൻ​വി​ൻ (ഒ​ന്നാം സ​മ്മാ​നം 75 ല​ക്ഷം രൂ​പ), ചൊ​വ്വ സ്ത്രീ​ശ​ക്തി (ഒ​ന്നാം സ​മ്മാ​നം 75 ല​ക്ഷം രൂ​പ), ബു​ധ​ൻ അ​ക്ഷ​യ (ഒ​ന്നാം സ​മ്മാ​നം 70 ല​ക്ഷം രൂ​പ), വ്യാ​ഴം കാ​രു​ണ്യ പ്ല​സ് (ഒ​ന്നാം സ​മ്മാ​നം 80 ല​ക്ഷം രൂ​പ), വെ​ള്ളി നി​ർ​മ​ൽ (ഒ​ന്നാം സ​മ്മാ​നം 70 ല​ക്ഷം രൂ​പ), ശ​നി കാ​രു​ണ്യ (ഒ​ന്നാം സ​മ്മാ​നം 80 ല​ക്ഷം രൂ​പ) എ​ന്നീ ഭാ​ഗ്യ​ക്കു​റി​ക​ൾ ന​റു​ക്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​റു​ക്കെ​ടു​ക്കു​ന്ന പൗ​ർ​ണ​മി ഭാ​ഗ്യ​ക്കു​റി​യു​ടെ ജൂ​ലൈ മാ​സ​ത്തെ ആ​ർ​എ​ൻ 450, 451, 452, 453 ന​ന്പ​ർ ടി​ക്ക​റ്റു​ക​ൾ റ​ദ്ദു ചെ​യ്തു. മ​ണ്‍​സൂ​ണ്‍ ബ​ന്പ​ർ ഭാ​ഗ്യ​ക്കു​റി ജൂ​ലൈ 30-ന് ​ന​റു​ക്കെ​ടു​ക്കും. കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ടി​ക്ക​റ്റ് വി​ല്പ​ന ന​ട​ത്തു​ക.

ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ലും സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണു​ള്ള ഞാ​യ​റാ​ഴ്ച​ക​ളി​ലും ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ല്ല. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം മാ​ർ​ച്ചി​ൽ ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ച എ​ട്ട് ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഈ ​മാ​സ​ത്തി​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​വ​രി​ക​യാ​ണ്.