തിരുവനന്തപുരം: ശബരിമലയില്‍ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും, ഉത്സവം മാറ്റിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്ത്രിയുടെ നിർദേശം ദേവസ്വം ബോർഡ് അംഗീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നേരത്തേ, ശബരിമലയിൽ മിഥുന മാസം ഭക്തരെ പ്രവേശിപ്പിക്കരുതെന്നും, ഉത്സവം മാറ്റിവയ്ക്കണമെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞിരുന്നു. തന്ത്രി ദേവസ്വം കമ്മീഷണർക്കാണ് കത്തു നൽകിയത്. മിഥുന മാസ പൂജക്കായി 14നാണ് നട തുറക്കുന്നത്.
ശബരിമല ഉത്സവം മാറ്റിവയ്ക്കണമെന്ന് ബിജെപി
04:54 PM Jun 10, 2020 | Deepika.com