കോൽക്കത്ത: പശ്ചിമ ബംഗാൾ സിപിഎം മുൻ എംപി ജ്യോതിർമയി സിക്ദർ ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വർച്വൽ റാലിയിൽ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണു സിപിഎം നേതാവ് ബിജെപിയിലെത്തിയത്.
ചൊവ്വാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് സ്വർണമെഡൽ ജേതാവു കൂടിയായ ജ്യോതിർമയി സിക്ദർ ബിജെപിയിൽ ചേർന്നത്.
2004-ൽ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സത്യബ്രദ മുഖർജിയെ പരാജയപ്പെടുത്തിയാണു ജ്യോതിർമയി സിക്ദർ ലോക്സഭയിലെത്തിയത്. 2009-ലും 2016-ലും പരാജയപ്പെട്ടു.
ഇന്ത്യക്ക് വേണ്ടി പല അന്താരാഷ്ട്ര അത്ലറ്റിക്സ് മത്സരങ്ങളിലും ജ്യോതിർമയി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
സിപിഎം മുൻ എംപി ജ്യോതിർമയി സിക്ദർ ബിജെപിയിൽ; കൂറുമാറ്റം ഷായുടെ റാലിക്കു പിന്നാലെ
04:54 PM Jun 10, 2020 | Deepika.com