അരമിനിറ്റ് മാറ്റണം; മധ്യപ്രദേശിലെ ബാങ്കിലും സ്വർണക്കടയിലും പുതിയ മാസ്ക് നിയമം

03:07 PM Jun 10, 2020 | Deepika.com
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​തി​നു പി​ന്നാ​ലെ ബാ​ങ്കു​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും എ​ത്തു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ന്‍ പു​തി​യ നി​യ​മം പു​റ​ത്തി​റ​ക്കി പോ​ലീ​സ്. ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍ 30 സെ​ക്ക​ന്‍​ഡ് സ​മ​യ​ത്തേ​ക്ക് മാ​സ​ക് മു​ഖ​ത്തു​നി​ന്നും മാ​റ്റ​ണ​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജ്വ​ല്ല​റി​യി​ലും ബാ​ങ്കി​ലും മാ​സ്‌​ക് ധ​രി​ച്ചെ​ത്തു​ന്ന​വ​ര്‍ കു​റ്റ​കൃ​ത്യം ചെ​യ്താ​ല്‍ അ​വ​രെ തി​രി​ച്ച​റി​യാ​ന്‍ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​ന​ട​പ​ടി. ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ മു​ഖം സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​യി പ​തി​യു​വാ​നാ​ണ് മു​ഖ​ത്തു നി​ന്നും മാ​സ്‌​ക് മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും മാ​സ്‌​ക് ക​ര്‍​ശ​ന​മാ​യി ധ​രി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. 10,000ത്തി​ന് അ​ടു​ത്ത് കോ​വി​ഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 400 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ക​യും ചെ​യ്തു.