കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയാറാണെന്ന് താരങ്ങളുടെ സംഘടന അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും നിർമാതാക്കളുടെ സംഘടനയെ അറിയിച്ചു. ഇരു സംഘടനകളും ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയക്കുകയും ചെയ്തു.
അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ഈ തീരുമാനമാകും നിർമാതാക്കളുടെ സംഘടനയെ അറിയിക്കുക. ഫെഫ്കയ്ക്കു കീഴിലുള്ള സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
അമ്മയുടെയും ഫെഫ്കയുടെയും മറുപടി കത്ത് ലഭിച്ചെന്ന് നിർമതാക്കളുടെ സംഘടന അറിയിച്ചു. തീരുമാനത്തിൽ സന്തോഷമെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
പ്രതിഫലം; ചർച്ചയ്ക്ക് തയാറെന്ന് അമ്മയും ഫെഫ്കയും
02:28 PM Jun 10, 2020 | Deepika.com