ലക്നോ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുങ്ങിയ 45കാരനായ കോവിഡ് രോഗി മരിച്ചു. ഡല്‍ഹിയില്‍ തയ്യല്‍ തൊഴിലാളിയായിരുന്ന ഇദ്ദേഹം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ആശുപത്രിയില്‍ നിന്നുമാണ് രണ്ടു ദിവസം മുൻപ് മുങ്ങിയത്.
സഹോദരിയുടെ വീട്ടിലേക്കാണ് ഇയാള്‍ പോയത്. തുടര്‍ന്ന് ഇയാളെ ബറേലിയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ മരിച്ചത്. ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും മുങ്ങിയ കോവിഡ് രോഗി മരിച്ചു
01:39 PM Jun 10, 2020 | Deepika.com