തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥാനമൊഴിയുന്ന കെഎസ്ആർടിസി എംഡി എം.പി. ദിനേശിന് പകരമായാണ് ബിജു പ്രഭാകറിനെ നിയമിക്കുന്നത്. എം. രാജമാണിക്യത്തിനു ശേഷം കെഎസ്ആർടിസിയുടെ തലപ്പത്തെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ.
നിലവിൽ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെഎസ്ആർടിസിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ കെഎസ്ആർടിസി ചെയർമാനായി നിയമിച്ചു.
ബിജു പ്രഭാകറിനെ കെഎസ്ആർടിസി എംഡിയായി നിയമിച്ചു
01:10 PM Jun 10, 2020 | Deepika.com