അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മാ​താ​വി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച

10:35 AM Jun 10, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മു​ന്‍​കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭാം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മാ​താ​വും കോ​ട്ട​യം മ​ണി​മ​ല പ​രേ​ത​നാ​യ ജോ​സ​ഫ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ ബ്രി​ജി​ത്ത് (90) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ണി​മ​ല സെ​ന്‍റ് ബേ​സി​ൽ​സ് പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ണി​മ​ല​യി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കും. പ​രേ​ത ആ​നി​ക്കാ​ട് ഇ​ല്ലി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ൽ​ഫോ​ൺ​സി​നാെ​പ്പം ഡ​ല്‍​ഹി​യി​ല്‍ ആ​യി​രു​ന്ന ബ്രി​ജി​ത്ത്, ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ര്‍​ന്ന് എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ മേ​യ് 29 മു​ത​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജൂ​ൺ അ​ഞ്ചി​നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ്രി​ജി​ത്തി​നു കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മ​ക്ക​ള്‍: ജോ​ളി (ബം​ഗ​ളൂ​രു), മേ​ഴ്‌​സി (ജ​ര്‍​മ​നി), അ​ല്‍​ഫോ​ണ്‍​സ് (ഡ​ല്‍​ഹി), സി​സി (കാ​ഞ്ഞി​ര​പ്പ​ള്ളി), സോ​ഫി (അ​മേ​രി​ക്ക), രാ​ജു (മ​ണി​മ​ല), റോ​യി (തി​രു​വ​ന​ന്ത​പു​രം), ഫാ. ​ജോ​ര്‍​ജ് (ക്ല​രീ​ഷ്യ​ന്‍ സ​ഭാം​ഗം, ബം​ഗ​ളൂ​രു), പ്രീ​ത (ചാ​ല​ക്കു​ടി). ഇ​വ​രോ​ടൊ​പ്പം പോ​ള്‍ (മ​ണി​മ​ല), മി​നി (കോ​ഴി​ക്കോ​ട്) എ​ന്നി​വ​ര്‍ ദ​ത്തു​മ​ക്ക​ളാ​ണ്.

അ​ടു​ത്ത​കാ​ലം വ​രെ വ​ള​രെ ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്ന ബ്രി​ജി​ത്ത് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. അ​നേ​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ് നി​ര്‍​വ​ഹി​ക്കു​ക​യും നി​ര​വ​ധി പേ​ര്‍​ക്കു വീ​ടു​ക​ള്‍ വ​ച്ചു​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.