മ​ധ്യ​പ്ര​ദേ​ശി​ല്‍ ര​ണ്ടു ജ​ഡ്ജി​മാ​ര്‍​ക്ക് കോ​വി​ഡ്; കോ​ട​തി അ​ട​ച്ചു

09:49 AM Jun 10, 2020 | Deepika.com
ഭോ​പ്പാ​ല്‍: ജ​ഡ്ജി​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ന്ദ്വാ ജി​ല്ല​യി​ലെ കോ​ട​തി അ​ട​ച്ചു. ര​ണ്ടു ജ​ഡ്ജി​മാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ ചു​മ​ത​ല​ക​ള്‍ ബു​ര്‍​ഹ​ന്‍​പു​ര്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി​യും ഹ​ര്‍​സു​ദ് ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റും നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു.

ര​ണ്ടു ജ​ഡ്ജി​മാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ഖ​ന്ദ്വാ ജി​ല്ല കോ​ട​തി​യി​ലെ 86 ജീ​വ​ന​ക്കാ​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു.

ജൂ​ണ്‍ ഏ​ഴി​നാ​ണ് ഖ​ന്ദ്വ ജി​ല്ല കോ​ട​തി​യി​ലെ ജ​ഡ്ജി​ക്കും ഭാ​ര്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ഭോ​പ്പാ​ലി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടാ​മ​ത്തെ ജ​ഡ്ജി​ക്ക് തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.