ഡി​എം​കെ എം​എ​ൽ​എ ജെ. ​അ​ൻ​പ​ഴ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

09:20 AM Jun 10, 2020 | Deepika.com
ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഡി​എം​കെ എം​ൽ​എ ജെ. ​അ​ൻ​പ​ഴ​ക​ൻ(61) മ​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി​രു​ന്നു.

ഡി​എം​കെ​യി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​ൻ​പ​ഴ​ക​നെ ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന ആ​ദ്യ​ത്തെ എം​എ​ൽ​എ​യാ​ണ് അ​ൻ​പ​ഴ​ക​ൻ.