ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
08:45 AM Jun 10, 2020 | Deepika.com
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഷോപ്പിയാനിൽ രണ്ട് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ രണ്ടു പേരെ സൈന്യം വധിച്ചു.