വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 20,45,549 പേരാണ് രാജ്യത്ത് ഇപ്പോൾ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,14,148 ആയി. 7,88,862 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-4,00,660 , ന്യൂജഴ്സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോർണിയ-1,37,034, മസാച്യുസെറ്റ്സ്-1,03,889, പെൻസിൽവേനിയ-80,961, ടെക്സസ്-78,997, മിഷിഗണ്‍-64,998, ഫ്ളോറിഡ-66,000, മെരിലാൻഡ്-58,904, ജോർജിയ-53,249, കണക്ടികട്-44,179, വിർജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ. ന്യൂയോർക്ക്-30,603, ന്യൂജഴ്സി-12,369, ഇല്ലിനോയിസ്-6,018, കാലിഫോർണിയ-4,772, മസാച്യുസെറ്റ്സ്-7,408, പെൻസിൽവേനിയ-6,086, ടെക്സസ്-1,892, മിഷിഗണ്‍-5,943, ഫ്ളോറിഡ-2,769, മെരിലാൻഡ്-2,811, ജോർജിയ-2,285, കണക്ടികട്-4,097, വിർജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 20.45 ലക്ഷം കടന്നു
08:15 AM Jun 10, 2020 | Deepika.com