മുംബൈ:രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന മഹാരാഷ്ട്രയില്‍ ജോലിക്ക് എത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
എല്ലാ ജീവനക്കാരെയും എല്ലാ ദിവസവും തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കണമെന്നും എല്ലാവരും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ജീവനക്കാര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ എല്ലാ ജീവനക്കാരും എന്നു മുതല്‍ ജോലിക്ക് എത്തണമെന്ന് അറിയിച്ചിട്ടില്ല.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു
11:24 AM May 31, 2020 | Deepika.com