വാഷിംഗ്ടണ്‍ ഡിസി അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,16,820 പേർക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 1,05,557 ആയി. 5,35,238 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-3,78,951, ന്യൂജഴ്സി-1,60,916, ഇല്ലിനോയിസ്-1,18,917 , കാലിഫോർണിയ-1,09,883, മസാച്യുസെറ്റ്സ്- 96,301, പെൻസിൽവേനിയ-75,794, ടെക്സസ്-63,416, മിഷിഗണ്‍-56,884, ഫ്ളോറിഡ-55,424, മെരിലാൻഡ്-52,015, ജോർജിയ-46,331, വിർജീനിയ- 43,611, കണക്ടികട്-42,022, ലൂസിയാന-39,581, ഒഹിയോ-35,040.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ ന്യൂയോർക്ക്-29,829, ന്യൂജഴ്സി-11,637, ഇല്ലിനോയിസ്-5,330, കാലിഫോർണിയ-4,213, മസാച്യുസെറ്റ്സ്- 6,768, പെൻസിൽവേനിയ-5,560, ടെക്സസ്-1,679, മിഷിഗണ്‍-5,463, ഫ്ളോറിഡ-2,447, മെരിലാൻഡ്-2,509, ജോർജിയ- 2,004, കണക്ടികട്-3,912, വിർജീനിയ-1,370, ലൂസിയാന-2,785, ഒഹിയോ-2,150.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 18.16 ലക്ഷമായി
07:29 AM May 31, 2020 | Deepika.com