കോവിഡ്: പാർലമെന്‍റിലും പരിസരങ്ങളിലും വീണ്ടും ശുചീകരണം നടത്തി

06:34 AM May 31, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ണ്ടും ശു​ചീ​ക​ര​ണം ന​ട​ത്തി. പാ​ർ​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ ആ​റ് പേ​ർ​ക്ക് ഇ​തി​നോ​ട​കം കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ​വ​കു​പ്പു​ക​ൾ​ക്ക് പു​റ​മേ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. സോ​ഡി​യം ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് പോ​ലു​ള്ള രാ​സ അ​ണു​നാ​ശി​നി​ക​ളു​പ​യോ​ഗി​ച്ചാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ക​ത്തും പു​റ​ത്തും, വി​ശ്ര​മ മു​റി​ക​ളി​ലു​മാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. മാ​ർ​ച്ച് മാ​സം മു​ത​ൽ പാ​ർ​ല​മെ​ന്‍റി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.