ട്രം​പി​ന്‍റെ പോ​സ്റ്റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ച്ച് സ​ക്ക​ർ​ബ​ർ​ഗ്

06:28 AM May 31, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ് ഫ്ളോ​യി​ഡ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് കൊ​ല ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ വ​ൻ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യാ​ണ്. ഈ ​സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് സോ​ഷ്യ​ൽ​മീ​ഡി​യി​ൽ നി​ര​വ​ധി പോ​സ്റ്റു​ക​ൾ ഇ​ട്ടി​രു​ന്നു.

ഇ​തി​നെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഫേ​സ്ബു​ക്ക് മേ​ധാ​വി മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്.

ട്രം​പി​ന്‍റെ പോ​സ്റ്റു​ക​ൾ ഫേ​സ്ബു​ക്കി​ന്‍റെ ന​യ​ങ്ങ​ൾ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടോ എ​ന്ന​ത് ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും സ​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ൽ ത​നി​ക്ക് ശ​ക്ത​മാ​യ വി​യോ​ജി​പ്പു​ണ്ട്. എ​ന്നാ​ൽ, അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് അ​വ​രു​ടെ പ്ര​സ്താ​വ​ന​ക​ൾ തു​റ​ന്നു​കാ​ണി​ക്കു​ന്പോ​ൾ മാ​ത്ര​മേ മ​ന​സി​ലാ​കൂ എ​ന്നും സ​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു.