ന്യൂഡൽഹി: ഡൽഹി എൽഎൻജെപി ആശുപത്രി ഡയറക്ടർക്കും ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കും കോവിഡ്. എൽഎൻജെപി ആശുപത്രി ഡയറക്ടർ ഡോ. സുരേഷ് കുമാറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ സാമ്പിൾ വെള്ളിയാഴ്ചയാണ് ശേഖരിച്ചത്. ഇന്നാണ് പരിശോധനാ ഫലം വന്നത്. ഇദ്ദേഹത്തിനൊപ്പം രണ്ട് ജീവനക്കാരുടെയും ഫലം പോസിറ്റീവായി.
തലസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രമാണ് നിരവധി മലയാളി ആരോഗ്യ പ്രവർത്തകർ അടക്കം ജോലി ചെയ്യുന്ന എൽഎൻജെപി ആശുപത്രി. ഇന്ന് ആശുപത്രിയിലെ പ്രാഥമിക ആരോഗ്യ വിഭാഗം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഇയാൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
രാജ്യത്തെ വിവിധ എയിംസുകളിലെ പതിനൊന്ന് ജീവനക്കാർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, കോവിഡ് ബാധിക്കുന്ന എയിംസ് ജീവനക്കാരുടെ എണ്ണം 206 ആയി. ഡൽഹി എയിംസിലെ ശുചീകരണവിഭാഗം മേധവി കോവിഡ് ബാധിച്ച് തിങ്കളാഴ്ച മരിക്കുകയുണ്ടായി.
ഡൽഹി എൽഎൻജെപി ആശുപത്രി ഡയറക്ടർക്ക് കോവിഡ്
10:18 PM May 30, 2020 | Deepika.com