ന്യഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഡൽഹിയിക്ക് സ്ഥിരമായി ലോക്ക് ഡൗണ്‍ തുടരാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ നാം പരിഭ്രാന്തരാകരുത്.
രണ്ട് കാര്യത്തിലാണ് ഡൽഹിയിലെ സ്ഥിതി എന്നെ ആശങ്കപ്പെടുത്തുന്നത്. ഒന്ന് മരണങ്ങളുടെ എണ്ണം കൂടുന്നത്. മറ്റൊന്ന് ആശുപത്രി കിടക്കകളുടെ കുറവാണെന്നും കേജരിവാൾ വീഡിയോ കോണ്‍ഫറൻസിൽ പറഞ്ഞു.
സ്ഥിരമായ ലോക്ക്ഡൗണ്‍ ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പകർച്ചവ്യാധിക്കൊപ്പം ജീവിക്കാൻ ഡൽഹി നിവാസികൾ ശീലിക്കേണ്ടിവരുമെന്നും അദ്ദേഹം ആവർത്തിച്ചു.
ലോക്ക് ഡൗണ്‍ അനന്തമായി തുടരാനാകില്ലെന്ന് കേജരിവാൾ
09:52 PM May 30, 2020 | Deepika.com