ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച രാജസ്ഥാനിലെ മുതിർന്ന ബിജെപി എംഎൽഎ രജേന്ദ്ര റത്തോറിനെതിരെ പോലീസ് കേസെടുത്തു. പോലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ സിബഐ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചതിനാണ് കേസെടുത്തത്.
റത്തോറിനെ കൂടാതെ മുൻ ബിഎസ്പി എംഎൽഎ മനോജ് ന്യാഗ്ലി മറ്റ് കണ്ടാൽ അറിയുന്ന 150 പേർക്ക് എതിരെയും ലോക്ക്ഡൗൺ ലംഘനത്തിന് കേസെടുത്തു. ചുരു ജില്ലയിലെ രാജ്ഘട്ട് പോലീസ് സ്റ്റേഷനിലെ വിഷ്ണു ദത്ത് വൈഷ്ണോയി എന്ന പോലീസുകാരനാണ് ജീവനൊടുക്കിയത്.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നിൽ രാജസ്ഥാൻ പ്രതിപക്ഷ ഉപനേതാവ് കൂടിയായ റത്തോറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിക്കുകയായിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു; ബിജെപി എംഎൽഎയ്ക്കെതിരെ കേസ്
06:53 PM May 30, 2020 | Deepika.com