കോട്ടയം: അനധികൃതസ്വത്ത് സമ്പാദന കേസിൽ എഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ വിടുതൽ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തളളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കണ്ടാണ് ഹർജി തള്ളിയത്. അടുത്ത മാസം 27 ന് കേസ് വീണ്ടും പരിഗണിക്കും.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയെന്നായിരുന്നു തച്ചങ്കരിയുടെ വാദം.
അനധികൃതസ്വത്ത് സമ്പാദന കേസ്; തച്ചങ്കരിയുടെ വിടുതൽ ഹര്‍ജി തള്ളി
05:15 PM May 30, 2020 | Deepika.com