പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ആനപ്പാറയിലും, അടൂർ ഏനാത്തുമാണ് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത്.
ബീഹാറിലേക്ക് പോകാനുള്ളവർക്കായി ഇന്ന് ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ അവസാന നിമിഷം ട്രെയിൻ റദ്ദാക്കുകയായിരുന്നു. ഇതേതുടർന്നാണ് പ്രതിഷേധവുമായി ഇവർ സംഘടിച്ചത്.
മുന്നൂറിലധകം തൊഴിലാളികളാണ് എംസി റോഡിൽ തടിച്ചു കൂടിയത്. പിന്നീട് പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിച്ചു.
അവസാന നിമിഷം ട്രെയിൻ റദ്ദാക്കി: പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം
03:17 PM May 30, 2020 | Deepika.com