നീലഗിരി: തമിഴ്നാട്ടിൽ കോവിഡിനു പുറമേ ഭീഷണിയുയർത്തി വെട്ടുകിളിക്കൂട്ടങ്ങളും. കൃഷ്ണഗിരി, നീലഗിരി ജില്ലകളിൽ വ്യാപക കൃഷിനാശം വരുത്തിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, പ്രാദേശിക ഇനം വെട്ടുകിളികളാകാം ഇതെന്നും ഉത്തരേന്ത്യയിൽ നിന്ന് എത്തിയതാകാൻ സാധ്യത കുറവെന്നും വിദഗ്ധർ പറഞ്ഞു.
അതേസമയം ഉത്തരേന്ത്യയിൽ നാശം വിതച്ച വെട്ടുകിളിക്കൂട്ടം ദക്ഷിണേന്ത്യയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തമിഴ്നാടും വെട്ടുകിളി ഭീതിയിൽ; കൃഷ്ണഗിരിയിലും നീലഗിരിയിലും കൃഷിനാശം
02:25 PM May 30, 2020 | Deepika.com