കോഴിക്കോട്ട് മദ്യപസംഘം ഡോക്ടറെ മർദിച്ചു
02:28 PM May 30, 2020 | Deepika.com
കോഴിക്കോട്: മദ്യപസംഘം ഡോക്ടറെ കൈയേറ്റം ചെയ്തു. കോഴിക്കോട് ഇഖ്റ കമ്യൂണിറ്റി ക്ലിനിക്കിലെ ഡോ. മിറാഷിനെയാണ് മദ്യപസംഘം ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.